Thursday, January 31, 2008

പ്രിയ സഖാവേ, ഒരു സംശയം...


ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില് കെ. സേതുമാധവന്റെ ഒരു ലേഖനമുണ്ട്. "പ്രതിരോധവും ഭരണകൂടവും/ആമുഖം " എന്ന പേരില്. ഈയ്യിടെ തൃക്കാക്കര നിന്ന് അറസ്റ്റിലായ people march പത്രാധിപര് പി ഗോവിന്ദന് കുട്ടിയുടെ കഥയാണ് വിഷയം.

ലേഖനത്തിലൊരിടത്ത് ഇങ്ങനെ പറയുന്നു.

"കൊലപാതകക്കേസില് ഗോവിന്ദന് കുട്ടിക്കെതിരെ സാക്ഷി പറയാന് ഭാര്യയെ പോലീസ് പൈശാചികമായി ലൈംഗികാക്രമണത്തിന് വിധേയമാക്കുന്നതിന്റെ 20 മിനുട്ട് ദൈറ്ഘ്യമുള്ള നീലച്ചിത്രമായിരുന്നു അത്. കൊലപാതകം ആകസ്മികമായ പ്രകോപനം കൊണ്ട് നടന്നതല്ലെന്നും തന്നെ ഭ്രാന്തനാക്കി ആശുപത്രിയിലടക്കാനുള്ള ഭാര്യയടക്കമുള്ളവരുടെ ഗൂഢാലോചനയെ തുടറ്ന്ന് മനഃപൂറ്വം ഗോവിന്ദന് കുട്ടി കൊല നടത്തിയാണെന്നും ഭാര്യയെക്കോണ്ട് മൊഴി നല്കാനാണ് അവരെ കൊടും ഹിംസയ്ക്കിരയ്ക്കിയത്." (PAGE 10)

ഗോവിന്ദന് കുട്ടിയുടെ ഭാര്യാമാതാവിന്റെ മരണമാണ് ഇവിടെ പറാമറ്ശിക്കുന്നത്.

മറ്റൊരിടത്ത് ഇങ്ങനെയും കാണാം. "ഗോവിന്ദന്കുട്ടി താന് നടത്തിയ കൊലപാതകത്തിന്റെ പേരില് 15 വറ്ഷം ജീവപര്യന്തം തടവ് അനുഭവിച്ച ആളാണ്. അയാള് ജയിലില് ആയിരിക്കുമ്ബോളാണ് നക്സല് സംഘടനടുമായി ബന്ധപ്പെടുന്നതുപോലും."
ഇവിടെയാണ് സംശയം വരുന്നത്. അയാള് ജയിലില് ആയിരിക്കുമ്ബോളാണ് നക്സല് സംഘടനടുമായി ബന്ധപ്പെടുന്നത് എങ്കില് പോലീസിന് അതിനു മുന്പ് അയാളോട് ഇത്രക്ക് അരിശം വരുന്നത് എങ്ങനെയാണ്??
ലേഖകന് പറയുന്നതനുസരിച്ചാണെങ്കില് ആ കേസിന്റെ സമയത്ത് ഭാര്യാവീട്ടുകാറ്ക്ക് മാത്രമാണ് അയാളോട് വിദ്വേഷമുളളു. അവറ് ഇങ്ങനെ ഒരു ഹീനകൃത്യം ചെയ്യുമോ?? മകന് ചത്താലും മരുമകള് കരന്ഞ് കണ്ടാല് മതി എന്നാണോ??
ലേഖകന്റെ വാക്യഘടനയില് തന്നെ എന്തോ ഒര് ഒര്...
"കൊലപാതകം ആകസ്മികമായ പ്രകോപനം കൊണ്ട് നടന്നതല്ലെന്നും തന്നെ ഭ്രാന്തനാക്കി ആശുപത്രിയിലടക്കാനുള്ള ഭാര്യയടക്കമുള്ളവരുടെ ഗൂഢാലോചനയെ തുടറ്ന്ന് മനഃപൂറ്വം ഗോവിന്ദന് കുട്ടി കൊല നടത്തിയാണെന്നും ഭാര്യയെക്കോണ്ട് മൊഴി നല്കാനാണ് അവരെ കൊടും ഹിംസയ്ക്കിരയ്ക്കിയത്."
എവിടെയോ ഒരു logical error സംഭവിച്ചിട്ടില്ലേ എന്നൊരു സംശയം... അത്രമാത്രം..
Powered By Blogger